Join News @ Iritty Whats App Group

മകളെ കൊല്ലാൻ അമ്മയുടെ ക്വട്ടേഷൻ; അമ്മയെകൊന്ന്‌ മകളുടെ കാമുകൻ


ലഖ്നൗ> പ്രണയത്തിലായ മകളെ കൊല്ലാന് യുവാവിന് അമ്പതിനായിരം രൂപയുടെ ക്വട്ടേഷൻ നൽകി അമ്മ. എന്നാൽ തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷനെന്ന് മനസിലാക്കിയ യുവാവ് അമ്മയെ കൊന്നു.

ഉത്തര് പ്രദേശിലെ ജസ്രത്പുർ സ്വദേശിയായ അൽക്ക ദേവിയെയാണ് (42) പതിനേഴുകാരിയായ മകളുടെ കാമുകൻ സുഭാഷ് സിങ് (38) കൊലപ്പെടുത്തിയത്. അൽക്കയുടെ മകൾ കുറച്ചുമാസം മുമ്പ് ഗ്രാമത്തിലെ മറ്റൊരു യുവാവുമായി നാടുവിട്ടിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ പൊലീസ് തിരിച്ചെത്തിച്ചു. തുടർന്ന് അൽക്കയുടെ കുടുംബവീട്ടിലായിരുന്നു പെൺകുട്ടി. അവിടെവച്ച് സുഭാഷിനെ പരിചയപ്പെട്ടു.

പെൺകുട്ടിക്ക് സുഭാഷ് നൽകിയ മൊബൈൽ ഫോൺ പിടികൂടിയതോടെ മനംമടുത്ത അൽക്ക മകളെ കൊല്ലാൻ തീരുമാനിച്ചു. 10 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള സുഭാഷിനെ സമീപിക്കുകയും കൊലപാതകത്തിനായി 50,000 രൂപ നൽകുകയും ചെയ്തു. എന്നാൽ വാടകക്കൊലയാളി മകളുടെ കാമുകനാണെന്ന് അല്കാദേവി അറിഞ്ഞിരുന്നില്ല. മകളുടെ ചിത്രവും മറ്റ് വിവരവും നല്കിയതോടെയാണ് തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ ലഭിച്ചതെന്ന കാര്യം സുഭാഷ് മനസിലാക്കുന്നത്. ഈ വിവരം ഉടനെ പെൺകുട്ടിയെ അറിയിച്ചു. തുടർന്ന് ആഗ്രയ്ക്കടുത്തുള്ള ഗ്രാമത്തിൽവച്ച് ഒക്ടോബർ അഞ്ചിന് അൽക്കയെ സുഭാഷ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ മകളെയും സുഭാഷിനെയും പൊലീസ് അറസ്റ്റുചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group