Join News @ Iritty Whats App Group

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ തള്ളി സിപിഎം; പരാമർശം ഒഴിവാക്കേണ്ടതായിരുന്നു ; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ്

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയത്. പക്ഷേ യാത്രയപ്പ് ​​യോഗത്തില്‍ ഇത്തരം പരാമാര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അതേപടി മാധ്യമങ്ങളോട് ആവർത്തിച്ചു എന്നതല്ലാതെ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. ദിവ്യക്കെതിരായി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി .

തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണ് ദിവ്യ നടത്തിയത്. എന്നാൽ യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു''. ജില്ലാ സെക്രട്ടറിയേറ്റ് ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ വേർപാടിൽ സിപിഐ(എം) ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖം അനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണ്. തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയർന്നുവന്ന പരാതികളെ കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു

Post a Comment

Previous Post Next Post
Join Our Whats App Group