Join News @ Iritty Whats App Group

‘എന്റെ മക്കൾക്ക് ഒരച്ഛനെ കിട്ടി’; വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും


വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും. തങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്തയാണിപ്പോൾ താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും സന്തോഷം തുറന്നുപറഞ്ഞത്. മക്കൾക്കൊപ്പമായിരുന്നു ദിവ്യ ശ്രീധർ എത്തിയത്.

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

അതേസമയം ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹവാർത്ത പങ്കുവച്ച് ദിവ്യ പറഞ്ഞത്. ‘ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം.

എന്നാൽ പിന്നീട് ആള് സീരിയസ് ആണെന്ന് മനസിലായെന്നും മോളോട് ചോദിക്കണം എന്നാണ് താൻ പറഞ്ഞതെന്നും ദിവ്യ പറയുന്നു. മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞു.

എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ടെന്നും എന്നും ദിവ്യ പറയുന്നു. അതേസമയം ആദ്യ വിവാഹം പരാജയം ആയിരുന്നുവെന്നും വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല അതെന്നും ദിവ്യ കൂട്ടിച്ചേർത്തു. ഒളിച്ചോട്ടം ആയിരുന്നു അതെന്നും ദിവ്യ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group