ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ പുറവയല്‍ കണിപ്പള്ളില്‍ ജോസിന്‍റെ പുരയിടത്തിലെ കിണറ്റില്‍ വീണ ഈനാംപേച്ചിയെ വനംവകുപ്പ് അധികൃതർ പിടിക്കൂടി.
ഇന്നലെയാണ് സംഭവം. ജോസിന്‍റെ പുരയിടത്തിലെ ആള്‍ മറയില്ലാത്ത കിണറ്റില്‍ നിന്നും മൂന്നു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് വനംവകുപ്പ് താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് സാഹസികമായി ഈനാംപേച്ചിയെ പിടികൂടിയത്.
പിടികൂടി കൂട്ടിലടച്ച ഈനാംപേച്ചിയെ പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു. നാട്ടിൻ പുറങ്ങളില്‍ ഇപ്പോള്‍ വളരെ അപൂർവമായി മാത്രമേ ഈനാംപേച്ചികളെ കാണാറുള്ളൂ.
വനംവകുപ്പ് സംഘത്തില്‍ ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഡപ്യൂട്ടി റേഞ്ചർ കെ. രമേശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഭിനന്ദ് വല്യാടൻ, വിപിൻ, നകുലൻ, ഡ്രൈവർ രാഗേഷ്, സാജിത് ആറളം, സാജിത് കാവുംപടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment