കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്സ്. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. പരാതിക്കാരൻ പ്രശാന്തൻ ബിനാമി മാത്രമാണെന്നും കോൺഗ്രസ്സ് ആരോപിച്ചു.
നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.വിഷയം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെടുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. ദിവ്യ, പ്രശാന്ത് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയിട്ടുണ്ട്.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ റവന്യൂ വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്നലെ കണ്ണൂരില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു.
Post a Comment