Join News @ Iritty Whats App Group

നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും


തിരുവനന്തപുരം > കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്.

തിങ്കൾ അർധരാത്രിയാണ് കളിയാട്ടത്തിനിടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്. കളിയാട്ടത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക് തെറിച്ച് വൻ സ്ഫോടനമുണ്ടാവുകയായിരുന്നു. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. 21 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group