ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ ലോകത്ത് നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ ജാഫര്‍ ഇടുക്കിക്കെതിരെയാണ് ഒടുവിലായി ലൈംഗിക പീഡന പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയാണ് ജാഫര്‍ ഇടുക്കിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുടെ പരാതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നിരിക്കുന്നത്. പരാതിക്കാരിയായ നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ഓണ്‍ലൈനായാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിന്റെ സെറ്റിലാണ് അതിക്രമം നടന്നതായി പരാതിയുള്ളത്.
നേരത്തെ പരാതിക്കാരിയായ നടി മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്ര മേനോന്‍ ചിത്രത്തിന്റെ സെറ്റില്‍ അതിക്രമം നടന്നതുമായി ബന്ധപ്പെട്ട് നടി അഭിമുഖത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോന് എതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനും ചാനലിനും എതിരെ ബാലചന്ദ്രമേനോന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.
Post a Comment