പാലക്കാട് : ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എതിരേ സ്വതന്ത്രനാകാന്‍ ഒരുങ്ങുകയാണ്. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് മത്സരമെന്ന് പറഞ്ഞു.
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പുറത്തുപോയ പി. സരിനെയാണ് ഇടതുപക്ഷം പാലക്കാട് പിടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടതുപിന്തുണയോട് കൂടിയ സത്രന്ത്രനായിട്ടാണ് സരിന്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നേരത്തേ പരസ്യമായി രംഗത്ത് വന്ന ഷാനിബിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്താനിരിക്കുകയാണ്.
ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്ന് എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്നും കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും ആരോപിച്ചിരുന്നു. .
പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്നും ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാടെന്നും എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും എന്നും പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ ഷാഫി പറമ്പിലിനു വേണ്ടി മാറ്റിയെന്നും ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയതെന്നടക്കം ഷാനിബ് തുറന്നടിച്ചിരുന്നു.
Ads by Google
Post a Comment