വയനാട്: ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണപരിപാടികള്‍ക്ക് കരുത്തുകൂട്ടി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍. വൈകിട്ടായിരിക്കും പ്രിയങ്കയുടെ സന്ദര്‍ശനം. രാഹുല്‍ഗാന്ധിയും സഹോദരിക്കൊപ്പം ഉണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും സോണിയാഗാന്ധിയും പ്രിയങ്ക നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ വയനാട്ടില്‍ എത്തുന്നുണ്ട്. കന്നിയങ്കത്തിനായിട്ടാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്.
മണ്ഡലം രൂപീകൃതമായ കാലം മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വയനാട്ടില്‍ കഴിഞ്ഞ രണ്ട് തവണയും രാഹുല്‍ഗാന്ധി വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം നേടിയത്. രാഹുലിന്റെ പ്രചരണത്തിനായി മുമ്പ് പല തവണ വയനാട്ടില്‍ പ്രിയങ്കാഗാന്ധിയും എത്തിയിട്ടുണ്ട്. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
പത്തുദിവസം പ്രചരണത്തിന് ഇറങ്ങുന്ന പ്രിയങ്ക ഇന്ന് വൈകിട്ട് മൈസൂരില്‍ നിന്ന് റോഡുമാര്‍ഗ്ഗമാണ് വയനാട്ടില്‍ എത്തുക. നാളെ രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ എല്ലാം അണിനിരക്കും. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്.
എതിര്‍ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചാരണവുമായി മുന്നോട്ടു പോവുകയാണ്. റോഡ് ഷോ നടത്തി നവ്യയെ സ്വീകരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബിജെപി. പ്രചാരണം ശക്തമാക്കാന്‍ ദേശീയ നേതാക്കളെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപിയും
Post a Comment