തിരുവനന്തപുരം; ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ഇതിനായുള്ള വാട്‌സ്ആപ്പ് നമ്പര്‍ നല്‍കി കേരളാ പോലീസ്.
പോലീസ് നമ്പര്‍ ഷെയര്‍ ചെയ്തത് ഫെയ്‌സ്ബുക്കിലാണ്.
തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങള്‍ക്ക് അയക്കാമെന്നും പൊലീസ്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഗതാഗത നിയമലംഘനങ്ങള്‍ കാണുകയാണെങ്കില്‍ അക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ 9747001099 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേര്‍ക്കാന്‍ മറക്കില്ലല്ലോ.
Post a Comment