കണ്ണൂര്‍: പയ്യന്നൂര്‍, ഇരിട്ടി തിയറ്റര്‍ കോംപ്ലക്‌സുകള്‍ മാര്‍ച്ചില്‍ സിനിമാ പ്രദര്‍ശനത്തിന് ഒരുങ്ങും. സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് കീഴിലുള്ള പയ്യന്നൂര്‍, ഇരിട്ടിയിലെ കല്ലുമുട്ടിയില തിയറ്റര്‍ കോംപ്ലക്‌സുകള്‍ മാര്‍ച്ചില്‍ സിനിമാ പ്രദര്‍ശനത്തിന് ഒരുങ്ങും.
ഇരിട്ടി കല്ലുമുട്ടിയിലെ തിയറ്റര്‍ സമുച്ചയം ചില സാങ്കേതിക തടസ്സത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവച്ചിരുന്നു. ഇത് പരിഹരിച്ചു ഉടന്‍തന്നെ തിയേറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തി വീണ്ടും സജീവമാകും എന്നുള്ള വാര്‍ത്തകള്‍ പുറത്തേക്ക് വരുന്നുണ്ട്. ധര്‍മശാല, പാലയാട് ചിറക്കുനി കോംപ്ലക്‌സുകളുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുന്നു.അതോടൊപ്പം തളിപ്പറമ്ബ് ധര്‍മശാലയില്‍ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്‌ഞലി റിക്കാര്‍ഡിങ് എഡിറ്റിങ് സ്‌റ്റുഡിയോയും സ്‌ഥാപിക്കും.
കണ്ണൂരില്‍ ധര്‍മശാല, ചിറക്കുനി, കല്ലുമുട്ടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് തീയേറ്ററുകള്‍ കോംപ്ലക്‌സുകള്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ആന്തൂര്‍ നഗരസഭയില്‍ കോര്‍പറേഷന്റെ തിയേറ്റര്‍ കോംപ്ലക്‌സിനൊപ്പമാണ് റിക്കാര്‍ഡിങ് സ്‌റ്റുഡിയോയും വരുന്നത്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ചിത്രാഞ്‌ജലിയുടെ സ്‌റ്റുഡിയോ സജ്‌ജീകരിക്കുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണാനന്തരമുള്ള ഡബ്ബിങ്, എഡിറ്റിങ് ഉള്‍പ്പെടെയുള്ള പോസ്‌റ്റ് പ്ര?ഡക്ഷന്‍ ജോലി ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാനാകും. ധര്‍മശാല നിഫ്‌റ്റ് ക്യാമ്ബസിനോട് ചേര്‍ന്നുള്ള റവന്യൂ വകുപ്പിന്റെ 1.4 ഏക്കര്‍ സ്‌ഥലത്താണ് തീയേറ്റര്‍ കോംപ്ലക്‌സും സ്‌റ്റുഡിയോയും നിര്‍മ്മിക്കുക. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി രണ്ട് മാസത്തിനുള്ളില്‍ കോര്‍പറേഷന് ലീസിന് കൈമാറുന്നതിനുള്ള നടപടി നടക്കുകയാണ്. അത് എത്രയും പെട്ടന്ന് പൂര്‍ത്തികരിക്കാനുള്ള ഇടപെടല്‍ നടത്താന്‍ എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
നിര്‍മാണം ആരംഭിക്കാനുള്ള രണ്ട് കോംപ്ലക്‌സുകളുടെ സ്‌ഥലം ഉടന്‍ ഏറ്റെടുത്ത് അവയുടെ ഡിസൈന്‍ പ്രവൃത്തികള്‍ നടത്തി ടെണ്ടര്‍ നടപടിയിലേക്ക് കടക്കാന്‍ നിര്‍ദേശിച്ചതായി സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. തലശ്ശേരി വളവുപാറ അന്തര്‍സംസ്‌ഥാന പാതക്കരികില്‍ കല്ലുമുട്ടിയില്‍ പായം പഞ്ചായത്ത് നിര്‍മ്മിച്ച ഷോപ്പിങ് മാളിലെ മൂന്നാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ഒരുക്കുന്നത്. ഇന്റീരിയര്‍ പ്രവൃത്തികള്‍ക്കായി 7.22 കോടി രൂപ കിഫ്‌ബി അനുവദിച്ചിരുന്നു. ധര്‍മടം മണ്ഡലത്തില്‍ പാലയാട് നിര്‍മ്മിക്കുന്ന കോംപ്ലക്‌സില്‍ രണ്ട് തിയറ്ററുകള്‍ക്കൊപ്പം ഫുഡ്‌കോര്‍ട് ഉള്‍പ്പെടെ ഒരുക്കും.
ധര്‍മശാലയില്‍ മള്‍ട്ടിപ്ലക്‌സില്‍ വാണിജ്യാവശ്യങ്ങള്‍ക്കും സ്‌ഥലസൗകര്യം കണ്ടെത്തും. പയ്യന്നൂരിലും രണ്ട് സ്‌ക്രീനുകളാവും ഉണ്ടാവുക. കോര്‍പറേഷന്‍ അംഗം ഷെറി ഗോവിന്ദ്, കമ്ബനി സെക്രട്ടറി ജി. വിദ്യ, പ്ര?ജക്‌ട് മാനേജര്‍ എം.ആര്‍. രതീഷ്, അസിസ്‌റ്റന്റ്‌്് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. പ്രശാന്ത്, ചീഫ് എഞ്ചിനീയര്‍ ബാലകൃഷ്‌ണന്‍ തുടങ്ങിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. ധര്‍മശാലയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍, കൗണ്‍സിലര്‍ ടി.കെ.വി. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്തു.
Post a Comment