തിരുവനന്തപുരം > എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ടി വി പ്രശാന്തനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി. സംഭവം നടന്നപ്പോൾ തന്നെ ഡിഎംഇ, ജെഡിഎംഇ എന്നിവർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രിൻസിപ്പൾ ഡിഎംഇക്ക് നൽകിയെന്നും പ്രശാന്തനെ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
പ്രശാന്തൻ സർക്കാർ ജീവനക്കാരൻ അല്ല, എന്നാൽ പരിഗണനയിൽ ഉള്ള ആൾ ആണ്. പമ്പിന് അപേക്ഷ നൽകിയോ എന്നതിൽ ഉൾപ്പടെ നേരിട്ട് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ ചൊവ്വാഴ്ച പരിയാരത്തേക്ക് പോകും. പ്രശാന്തനെ ടെർമിനേറ്റ് ചെയ്യാൻ ആണ് നിയമോപദേശം തേടിയത്. പ്രിൻസിപ്പൾ ഡിഎംഇക്ക് ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല. അതുകൊണ്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് പോകുന്നത്. പ്രശാന്തനെ തുടരാൻ അനുവദിക്കില്ല. നിയമപരമായി തന്നെ മുന്നോട്ട് പോകും. പ്രശാന്തൻ തുടരാൻ പാടില്ല. പുറത്താക്കൽ നടപടിയാണ് ഇപ്പോൾ നടക്കുന്നത്, മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ രണ്ട് അഭിപ്രായമില്ല. നിലപാട് പാർടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നവീൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment