Join News @ Iritty Whats App Group

കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കുതിപ്പ് ; ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെ പിന്നിലാക്കി



തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത മുന്‍ നിര്‍ത്തി ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലത്തില്‍ ലീഡില്‍ ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ വന്‍ മുന്നേറ്റം. ഹരിയാനയില്‍ ബിജെപി ഒരു സീറ്റിന് മുന്നിലാണ്.

ഹരിയാനയില്‍ ബിജെപി 45 സീറ്റുകള്‍ നേടിയാണ് മുന്നിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് 38 മണ്ഡലങ്ങളിലാണ് മുന്നിലുള്ളത്. മറ്റുള്ളവര്‍ ഏഴ് സീറ്റിലും ലീഡ് ചെയ്യുകയാണ്. ഹരിയാനയില്‍ വന്‍ മാറിമറിയലുകളാണ് നടന്നത്. തുടക്കത്തില്‍ കാട്ടിയ കോണ്‍ഗ്രസിന്റെ മുന്നേറ്റം വോട്ടെണ്ണല്‍ ഏകദേശം രണ്ടുമണിക്കൂര്‍ തന്നെ പിന്നിടുമ്പോള്‍ ബിജെപി തിരിച്ചുപിടിക്കുന്നതാണ് ഹരിയാനയില്‍ കാണുന്നത്.

ഹരിയാനയില്‍ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതേസമയം കശ്മീരില്‍ സ്ഥിതി മറിച്ചാണ്. നാഷണല്‍ കോണ്‍ഫറന്‍സ് 50 സീറ്റുകളില്‍ മുന്നിലാണ്. ബിജെപി 24 ഇടങ്ങളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പെട്ടെന്ന് സ്തംബ്ദ്ധരായി പോയ നിലയിലാണ്. ആഘോഷങ്ങള്‍ പലയിടത്തും നിര്‍ത്തി.

Post a Comment

Previous Post Next Post
Join Our Whats App Group