Join News @ Iritty Whats App Group

പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭയില്‍ ; പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍ ഇരിപ്പിടം


തിരുവനന്തപുരം: എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശേഷം ആദ്യമായി പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭയിലെത്തി. ലീഗ് എംഎല്‍എ മാര്‍ കൈകൊടുത്താണ് സ്വാഗതം ചെയ്തത്. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍ ഇരിപ്പിടം ക്രമീകരിച്ചത്.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ തന്നെ പ്രത്യേകം ബ്‌ളോക്കായി കരുതണമെന്ന് നേരത്തേ പി.വി. അന്‍വര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അന്‍വറിന്റെ കത്ത് പരിഗണിച്ച് നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പുതിയ സീറ്റ് അനുവദിച്ചു.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടക്കാകും ഇനി അന്‍വറിന്റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു.

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നുമായിരുന്നു പിവി അന്‍വറിന്റെ നിലപാട്. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയില്‍ എത്തിയത്.

പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group