Join News @ Iritty Whats App Group

ബാബാ സിദ്ദിഖിയുടെ കൊലപാതകം; പ്രതികള്‍ ഒരു മാസത്തിലധികം പ്രദേശത്ത് നിരീക്ഷണം നടത്തി

മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍ സി പി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്താനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികള്‍ നീരിക്ഷണം നടത്തി. പ്രതികളെത്തിയത് ഓട്ടോയിലാണ്. ബാബാ സിദ്ദിഖി വരുന്നത് വരെ പ്രതികള്‍ കാത്തിരുന്നെന്ന് മൊഴി. ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ഇന്നലെ വൈകിട്ടായിരുന്നു..തുടര്‍ന്ന് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു.കേസില്‍ മൂന്ന് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നി?ഗമനം. മൂന്നാമനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

15 ദിവസങ്ങള്‍ക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങള്‍ സംശയനിഴലിലാണ്. ബാന്ദ്രാ ഈസ്റ്റില്‍ മകനും എംഎല്‍എയുമായ സീഷന്റെ ഓഫീസിനടുത്ത് ഇന്നലെയാണ് സംഭവം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ പടക്കം പൊട്ടിക്കുന്നതിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group