ഇരിട്ടി: ആറളത്തെ ഒരു ചെറു കോൺക്രീറ്റ് പാലം ആയിര ങ്ങൾക്ക് യാത്രോപധിയാണെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ് അധികൃതർ. പത്തര മീറ്റർ നീളവും എട്ടര മീറ്റർ വീതിയുമു ള്ള ആറളം തോട്ടുകടവ് പാലം നിർമാണം പത്ത് മാസമായിട്ടും തുടങ്ങിയ അവസ്ഥയിൽ തന്നെ. ജില്ലാ പഞ്ചായത്ത് 1.25 കോടി രൂപ ചെലവിൽ നിർമിക്കുന്നതാണ് തോട്ടുകടവ് പാലം. പത്ത് മാസംകൊണ്ട് ചെറിയൊരു പാലത്തിന്റെ രണ്ട് തൂണുകളുടെ പൈലിങ് മാത്രമാണ് പൂർത്തി യായത്. നിലവിലുള്ള പാലം പൊളിച്ചുനീക്കി പുതിയ പാല ത്തിന്റെ നിർമാണം തുടങ്ങി യതോടെ ബദൽ സംവിധാനം ഇല്ലാതെ തോട്ടുകടവ്, പൂതക്കു ണ്ട്, ഏച്ചില്ലം, പായം, കോണ്ടബ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രദുരിതം അനുഭവിക്കുന്നത് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപായിരുന്നു നിർമാണോദ്ഘാടനം.
മഴയെത്താൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പഴയ പാലം പൊളിച്ചുനീക്കുകയും ചെയ്തു. മഴക്കാലം ആരംഭി ക്കുമെന്ന് അറിയാമായിരുന്നീ ട്ടും ബദൽ സംവിധാനങ്ങൾ ഉണ്ടാക്കാതെയാണ് പഴയപാ ലം പൊളിച്ചത്. ഇതോടെ ഗതാഗതം തോട്ടുകടവ് - കൂട്ടക്കളം വഴി തിരിച്ചു വിട്ടു.
ആറളം ഭാഗങ്ങളിലുള്ള കെ.എസ്.ആർ.ടി.സി. സ്വകാ ര്യ ബസുകൾ, സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടാണിത്.
Post a Comment