തൃശൂര്‍; ഡി എം കെ നേതാവ് പി വി അന്‍വര്‍ എം എല്‍എയ്ക്ക് മുസ്ലിം ലീഗം ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഡിന്‍രെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിനായി സ്വീകരണം ഒരുക്കിയത്.അന്‍വറിനോടൊപ്പം ചേലക്കാരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറും ഉണ്ടായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍അടക്കം പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ആറര മുതല്‍ എട്ട് വരെയുള്ള സമയത്ത് അന്‍വര്‍ ലീഗ് ഓഫീസില്‍ ചെലവഴിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓഫീസില്‍ എത്തിയ അന്‍വറുമായി ലീഗ് നേതാക്കള്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
Post a Comment