Join News @ Iritty Whats App Group

സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗത്തിന് മറുപടിയില്ലെന്ന് എംവി ഗോവിന്ദൻ; തന്തക്ക് പറയുമ്പോൾ അതിനുമപ്പുറം പറയണം


പാലക്കാട്: ഒറ്റ തന്ത പരാമര്‍ശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്തക്ക് പറയുമ്പോള്‍ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാൽ അത് പറയുന്നില്ലെന്നും വിഡി സതീശൻ മറുപടി പറ‍ഞ്ഞാ മതിയെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരൻ നിയമസഭയില്‍ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പരിഗണിക്കാതിരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കോണ്‍ഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നവര്‍ നിരവധിയുണ്ട്. അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്. അതില്‍ മുരളീധരനും ഉണ്ട്. അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരന്‍റെ പേര് നിര്‍ദേശിച്ചിട്ടും വിഡി സതീശൻ തള്ളി കളഞ്ഞത്. പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല. കല്പാത്തി രഥോത്സവം കലങ്ങാൻ അനുവദിക്കില്ല. ചേലക്കരയിൽ സിഐടിയുക്കാരൻ അപരൻ ആയതിനെക്കുറിച്ച് അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group