Join News @ Iritty Whats App Group

മട്ടന്നൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം,അഞ്ച് പൊലീസുക്കാര്‍ക്ക് സ്ഥലംമാറ്റം

ണ്ണൂർ: മട്ടന്നൂരില്‍ പോലീസുകാർക്ക് കൂട്ട സ്ഥലമാറ്റം. ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയില്‍ അഞ്ച് പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്.

ഒരു സീനിയർ സിവില്‍ പൊലീസ് ഓഫീസർക്കും നാല് സിവില്‍ പൊലീസ് ഓഫീസർമാർക്കുമാണ് സ്ഥലം മാറ്റം. കണ്ണൂർ സിറ്റിയിലേക്കാണ് എല്ലാവരെയും സ്ഥലം മാറ്റിയിരിക്കുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപെട്ടതിന് പിന്നാലെയാണ് തീരുമാനം.

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ദേശാഭിമാനി ലേഖകൻ ശരത്തിന് മർദ്ദനമേറ്റിരുന്നു. പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നായിരുന്നു ആരോപണം. എസ്‌എഫ്‌ഐയുടെ വിജയാഘോഷ പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group