തിരുവനന്തപുരം: നടൻ ടി.പി.മാധവന് വിട. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ടി.പി.മാധവന്റെ മകൾ ദേവിക റാവുവും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അച്ഛനുമായി അകന്ന് കഴിയുകയായിരുന്ന മക്കൾ, ഏറ്റവും അടുത്ത ബന്ധുകൾക്ക് ഒപ്പമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്.
തൈക്കാട് ഭാരത് ഭവനിലെ പൊതുദർശനത്തിൽ, മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക, സിനിമ രംഗത്ത് നിന്നുള്ളവരും അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ 8 വർഷം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു ടി.പി മാധവൻ.
Post a Comment