Join News @ Iritty Whats App Group

'ജനകീയ ശബ്ദം നിലച്ചു '; ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ വച്ചുനടക്കും.

ടെലിവിഷനും ഇന്റര്‍നെറ്റും വരുന്നതിന് മുന്‍പ് റേഡിയോയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു രാമചന്ദ്രന്‍. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. ഡൽഹി ആകാശവാണിയിൽ പ്രവർത്തനം ആരംഭിച്ചു. ശേഷം കോഴിക്കോടും പിന്നീട് തിരുവനന്തപുരം നിലയത്തിലും ജോലി ചെയ്തു .

റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ് രാമചന്ദ്രൻ. ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാര്‍ത്തകള്‍ക്ക് ശ്രോതാക്കള്‍ ഏറെയായിരുന്നു. വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍' എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. പിന്നീട് കൈരളിയിലെ ‘സാക്ഷി’ എന്നപരിപാടിയിലൂടെയും രാമചന്ദ്രന്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു. 80കളിലും 90കളിലും ശബ്ദം കേൾക്കാൻ മലയാളികള്‍ കാത്തിരിക്കുമായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group