Join News @ Iritty Whats App Group

ഇന്ന് മാത്രം കൂടിയത് 700 രൂപ..! സ്വര്‍ണം പുതിയ മാന്ത്രികസംഖ്യയിലേക്ക്..; ഇന്നത്തെ നിരക്ക് അറിയാം

ഓരോ ദിവസവും വിലയില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുന്ന സ്വര്‍ണത്തിന്റെ കുതിപ്പ് ഇന്നും തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകാല റെക്കോഡില്‍ എത്തിയ സ്വര്‍ണ വില ഇന്നും കൂടി പുതിയ റെക്കോഡിട്ടു. യുഎസ് ഫെഡ് പ്രഖ്യാപിത നിരക്ക് കുറയ്ക്കല്‍ നയത്തില്‍ നിന്നു പിന്നോട്ടു പോയേക്കും എന്ന സംശയം കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണവില പിടിവിട്ട് ഉയരാന്‍ കാരണമായിരിക്കുന്നത്.

യുഎസ് ഫെഡ് പ്രഖ്യാപിത നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് ഡോളര്‍ ശക്തിപ്പെടാന്‍ കാരണമാകും. ഡോളര്‍ ശക്തിപ്പെടുന്നത് ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപം പുറത്തേയ്ക്ക് ഒഴുകാന്‍ കാരണാകും എന്നതിനാലാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.


ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 640 രൂപയാണ്. ഒറ്റ ദിവസം അടുത്തിടെ പവന്‍ മേല്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 57920 രൂപയും ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 7240 രൂപയും ചെലവാകും. എന്നാല്‍ ആഭരണാവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ വിലയിലും പൊന്ന് കിട്ടില്ല.

ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലിയും ആഭരണത്തിന് കൊടുക്കണം. ഇത് കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 65000 രൂപയ്ക്ക് അടുത്തെങ്കിലും ചെലവാകും. വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇന്നത്തെ പവന്‍ നിരക്ക്. കഴിഞ്ഞ നാല് ദിവസത്തിനിടെ ആയിരം രൂപയ്ക്ക് അടുത്താണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം വില റോക്കറ്റ് കണക്കെ കുതിക്കുമ്പോഴും ജ്വല്ലറിയിലേക്ക് എത്തുന്ന ഉപയോക്താക്കളുടെ കാര്യത്തില്‍ വലിയ ഇടിവുണ്ടായിട്ടില്ല. എന്നാല്‍ ഇതില്‍ പലരും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരാണ്. പത്ത് വര്‍ഷം മുന്‍പ് സ്വര്‍ണം വാങ്ങിയ ഉപയോക്താവിനെ സംബന്ധിച്ച് ഇന്ന് വില്‍ക്കുമ്പോള്‍ ഏകദേശം രണ്ടിരട്ടിയ്ക്ക് അടുത്താണ് ലാഭം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ചുരുങ്ങിയത് 15000 രൂപയ്ക്ക് മുകളില്‍ ഒരു പവന് ലഭിക്കും.

സ്വര്‍ണം വാങ്ങാനെത്തുന്നവരും ഇക്കാലയളവില്‍ ധാരാളമാണ് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. എങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. മുന്‍പ് ഒരു 35-40 പവന്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 15-20 പവനിലേക്ക് മാറിയിട്ടുണ്ട്. മാത്രമല്ല മുമ്പ് 15 പവന്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 8-10 പവന്റെ സ്വര്‍ണാഭരണങ്ങളാണ് വാങ്ങുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group