സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും
മുംബൈ: സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ പണം നൽകണമെന്നാണ് സന്ദേശം.
മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ ചെറുതായി കാണരുത്. സൽമാന് ജീവിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായുളള ശത്രുത അവസാനിപ്പിക്കണം. അതിന് 5 കോടി വേണം. പണം തന്നില്ലെങ്കിൽ സൽമാന് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയേക്കാൾ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment