ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കുശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം അഞ്ചു മരണം. ഇരുന്നൂറിലധികം പേര് തളര്‍ന്നു വീണു. നൂറിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴ് മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂട് ആളുകള്‍ കുഴഞ്ഞുവീഴുന്നതിനും കാരണമായി. സമീപത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തത് ആൾക്കൂട്ടത്തിന്റെ അസ്വാസ്ഥ്യം വർധിപ്പിച്ചു.
പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരും മറ്റു രണ്ടുപേരുമാണു മരിച്ചത്. വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ചാണ് എയർഷോ സംഘടിപ്പിച്ചത്. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം പിടിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
എയര്‍ ഷോ കാണാൻ 13 ലക്ഷത്തോളം പേർ എത്തിയിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാൻലിൻ ഉൾപ്പടെയുളള നിരവധി വിവിഐപികൾ പരിപാടിയിയിൽ പങ്കെടുത്തിരുന്നു.
Post a Comment