കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം നടന്നത് ഇന്ന് പുലർച്ചെ നാലു മണിക്ക് ശേഷം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. യാത്രയയപ്പിൽ ധരിച്ച അതേ വസ്ത്രത്തിൽ തന്നെയാണ് നവീൻ ആത്മഹത്യ ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നില്ല. ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . പി പി ദിവ്യയെ കണ്ണൂര്‍
സിപിഐഎം ജില്ലാ നേതൃത്വം തള്ളിയിരുന്നു.
ഇന്ന് രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. . ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
അതേസമയം പി പി ദിവ്യയുടെ പരാമര്‍ശത്തില്‍ സി. പി. ഐ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് .മികച്ച രീതിയിൽ സേവനം നടത്തുന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് സി. പി. ഐ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി. കുടുംബത്തിന് നീതി ലഭിക്കണം. നവീൻ ബാബു പത്തനംതിട്ടയിൽ നിന്ന് പോകുന്നതുവരെ യാതൊരു ആക്ഷേപവും കേൾപ്പിച്ചിട്ടില്ല. യാത്ര അയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി. പി. ഐ (എം) പത്തനംതിട്ട ഡി സി ആവശ്യപ്പെട്ടു.
Post a Comment