ഇരിട്ടി: ഇരിട്ടി താലൂക്ക് പരിധിയിൽ മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ (എ എ വൈ), പ്രയോരട്ടി വിഭാഗത്തിൽപ്പെടുന്ന പിങ്ക് (പി എച്ച് എച്ച് ) കാർഡുകളിലുള്ളവർ എട്ടിനുള്ളിൽ മസ്റ്ററിങ് നടത്തിയിട്ടില്ലെങ്കിൽ റേഷൻ മുടങ്ങും. മസ്റ്ററിങ് നടത്തുന്നതിന് റേഷൻ കാർഡുകളിൽ പ്രത്യേക സൗകര്യം ഒരുക്കിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
അന്ത്യോദയ അന്നയോജന (എ എ വൈ) വിഭാഗത്തിലായി താലൂക്കിൽ 8332 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ഈ കാർഡിൽ അംഗങ്ങളായ 28018പേരും പ്രയോരട്ടി വിഭാഗത്തിൽ പിങ്ക് കാർഡ് ( പി എച്ച് എച്ച്) വിഭാഗത്തിൽ 28430 റേഷൻ കാർഡുകളിലെ 17400ത്തോളം പേരും മസ്റ്ററിങ്ങ് നടത്തണം.
മസ്റ്ററിങ്ങ് ആവശ്യത്തിലേക്കായി റേഷൻ കടകൾ ഒഴിവില്ലാതെ രാവിലെ എട്ടു മണിമുതൽ വൈകിട്ട് ഏഴുമണിവരെ തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചകളിലും റേഷൻ കടകൾക്ക് അവധിയുണ്ടാവില്ല. കിടപ്പുരോഗികൾ ഗുരുതര ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിങ്ങ് നടത്തുന്നതായിരിക്കും. എട്ടിനുള്ളിൽ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിർബന്ധമായും എല്ലാവരും റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തണം. അവസാന ദിവസത്തേക്ക് മസ്റ്ററിംഗ് മാറ്റിവെച്ചാൽ അമിതമായ തിരക്ക് ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ആരും അവസാനദിവസത്തേക്ക് നീട്ടിവെക്കരുതെന്നും എല്ലാവരും അടിയന്തിരമായി മസ്റ്ററിങ്ങ് പൂർത്തീകരിക്കണമെന്നും ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
Post a Comment