Join News @ Iritty Whats App Group

ഉദ്വേ​ഗ നിമിഷങ്ങൾക്ക് അവസാനം; 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി, ഫലം അറിയാന്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാ​ഗ്യ​ക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാ​ഗ്യ നമ്പർ കണ്ടെത്തി കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോൾ. ഈ അവസരത്തിൽ ഭാ​ഗ്യാന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.

എങ്ങനെ ലോട്ടറി ഫലം അറിയാം

Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step 2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

Step 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group