Join News @ Iritty Whats App Group

നീലേശ്വരത്ത് കളിയാട്ടത്തിനിടയില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചു; 156 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നിലഗുരുതരം



കാസര്‍ഗോഡ്: നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ച് 156 പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ട മഹോത്സവത്തിനിടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയായിരുന്നു അപകടം. പടക്കം പൊട്ടിക്കുന്നതിനിടയില്‍ തീപ്പൊരി വീണ് കമ്പപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. അതീവഗുരുതരാവസ്ഥയിലായ രണ്ടുപേരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. വിവിധ ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് കലവറയില്‍ സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടുകയായിരുന്നു. കലവറയ്ക്ക് മുന്നിലും അനേകം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിനിടയില്‍ താഴെ വീണും അനേകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 97 പേര്‍ ചികിത്സയിലാണ് എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അപകടത്തിൽ 136ഓളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഇതിൽ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീര‍ർക്കാവ്.ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉ​ഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് കണ്ണൂര്‍ 25 പേര്‍, മിംസ് കോഴിക്കോട് നാലുപേര്‍, അരിമല ആശുപത്രിയില്‍ മൂന്ന് പേര്‍, കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടുപേര്‍, കാഞ്ഞങ്ങാട് ആശുപത്രിയില്‍ 13 പേര്‍, സഞ്ജീവനയില്‍ 10 പേര്‍. മന്‍സൂര്‍ ആശുപത്രി അഞ്ചുപേര്‍, ദീപ ആശുപത്രിയില്‍ ഒരാള്‍, മാംഗ്‌ളൂര്‍ എ.ജെ മെഡിക്കല്‍ കോളേജില്‍ 18 പേര്‍. ഐശാല്‍ ആശുപത്രിയില്‍ 17 പേര്‍. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേര്‍, മിംസ് കണ്ണൂരില്‍ 25 പേര്‍. മിംസ് കോഴിക്കേട് നാലുപേര്‍. പടക്കം സൂക്ഷിച്ച കലവറയില്‍ നിന്ന് തന്നെ പടക്കം പൊട്ടിച്ചതായിരുന്നു അപകടകകാരണമെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തല്‍.

സംഭവത്തില്‍ അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പോലീസ് കേസെടുത്തിട്ടുണ്ട്. കരിമരുന്നു പ്രയോഗം നടത്തിയത് ഒരു അനുമതിയും കൂടാതെയാണെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നും ഏറ്റവും ചുരുങ്ങിയ സുരക്ഷാരകമീകരണങ്ങള്‍ പോലും പാലിച്ചില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അഞ്ഞൂറ്റമ്പലം വീരര്‍കാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിലായി. സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിച്ചതായി കളക്ടര്‍ കെ. ഇമ്പശേഖരന്‍ വ്യക്തമാക്കി. പടക്കം പൊട്ടിക്കാന്‍ 100 മീറ്റര്‍ അകലം വേണമെന്ന നിയമവും പാലിച്ചില്ലെന്നും തൊട്ടടുത്തു നിന്നു തന്നെയായിരുന്നു പടക്കം പൊട്ടിച്ചെന്നും ജില്ലാ കളക്ടറും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group