ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിയുമായി നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നു. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ചുവപ്പും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളാണ് അണികളില്‍ പലരും അണിഞ്ഞിരിക്കുന്നത്. തുടർന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.
തമിഴക വെട്രിക് കഴകത്തിന്റെ രാഷ്ട്രീയ നയങ്ങൾ വിജയ് പ്രഖ്യാപിക്കും. വേർതിരിവുകൾ ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകുമെന്നാണ് ടി.വി.കെയുടെ പ്രതിജ്ഞ.“സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തെ എപ്പോഴും സംരക്ഷിക്കും തമിഴ് ഭാഷയെ സംശയിക്കാൻ ജീവത്യാഗം ചെയ്തവരുടെ ലക്ഷ്യം പൂർത്തീകരിക്കും ഭരണഘടന പ്രകാരം പ്രവർത്തിക്കും സാമൂഹിക നീതിയിലൂന്നി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും എല്ലാ വേർതിരിവുകളും ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകും” എന്നതാണ് ടിവികെയുടെ പ്രതിജ്ഞ.
സമൂഹ നീതി, സമത്വം, മതേതരത്വം എന്നതാണ് ടിവികെയുടെ പാർട്ടി നയം. 100 അടി ഉയരത്തിലാണ് പാർട്ടി കൊടി വിജയ് ഉയർത്തിയത്. അടുത്ത 10 വർഷത്തേയ്ക്ക് കൊടി വിഴുപ്പുറത്തെ സമ്മേളന വേദിയിൽ ഉണ്ടാകും. സമ്മേളന വേദിയിൽ വിജയ് 19 പ്രമേയങ്ങൾ അവതരിപ്പിക്കും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിട്ടുള്ളത്.
ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2026 ലെ തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പ്രവർത്തനം എന്നാണ് വിവരം.
Post a Comment