Join News @ Iritty Whats App Group

വീഡിയോ കോളിൽ ദേഹ പരിശോധന പിന്നാലെ ഭീഷണി, അഭിഭാഷകയെ പറ്റിച്ച് പണം അടിച്ചുമാറ്റി തട്ടിപ്പ് സംഘം

മുംബൈ: വീഡിയോ കോളിൽ ദേഹ പരിശോധന പിന്നാലെ ഭീഷണി, അഭിഭാഷകയിൽ നിന്ന് പണം തട്ടി ഓൺലൈൻ തട്ടിപ്പുകാർ. മഹാരാഷ്ട്രയിലാണ് സംഭവം.സൈബർ സ്കാമിൽ കുടുങ്ങിയ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന ഭീഷണിയിലാണ് 36കാരിയായ അഭിഭാഷകയ്ക്ക് പണം നഷ്ടമായത്. 



കള്ളപ്പണ ഇടപാടിൽ അഭിഭാഷകയുടെ പാൻകാർഡ് ഉപയോഗിച്ചതായും അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകയുടെ ഫോണിലേക്ക് വീഡിയോ കോൾ എത്തിയത്. ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടിൽ അഭിഭാഷകയുടെ ഇടപെടലുണ്ടെന്നും വീഡിയോ കോളിൽ ട്രായിയിൽ നിന്നെന്ന പേരിലെത്തിയ ഉദ്യോഗസ്ഥൻ വിശദമാക്കി. അഭിഭാഷക ഒരു ഷോപ്പിംഗ് മാളിൽ നിൽക്കുന്ന സമയത്തായിരുന്നു വീഡിയോ കോളെത്തിയത്. 



ഗോയലുമായുള്ള കള്ളപ്പണ ഇടപാടിൽ അറസ്റ്റ് ചെയ്യുകയാണെന്നും വീഡിയോ കോളിലെത്തിയ പൊലീസ് വിശദമാക്കി. അറസ്റ്റിന് പിന്നാലെ ശരീരത്തിലെ അടയാളങ്ങൾ ഉറപ്പിക്കാൻ ദേഹപരിശോധന നടത്തണമെന്നും തട്ടിപ്പുകാർ അഭിഭാഷകയെ വിശ്വസിപ്പിച്ചു. വനിതാ ഉദ്യോഗസ്ഥയാവും പരിശോധന നടത്തുകയെന്നും തട്ടിപ്പുകാർ അഭിഭാഷകയെ ധരിപ്പിച്ചു. ഹോട്ടൽ മുറിയിലെത്തിയ അഭിഭാഷക വീഡിയോ കോളിലൂടെയുള്ള ദേഹപരിശോധനയ്ക്ക് വിധേയമായി. പിന്നാലെ തുടർ നടപടികൾക്കായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന് വ്യക്തമാക്കി തട്ടിപ്പ് സംഘം കോൾ കട്ട് ചെയ്തു. 



എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ അഭിഭാഷകയ്ക്ക് നഗ്ന ചിത്രങ്ങളും വീഡിയോകളും അജ്ഞാതർ അയച്ച് നൽകി പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോയും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് സംഘം അഭിഭാഷകയെ ഭീഷണിപ്പെടുത്തി. അരലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നാലെ അഭിഭാഷക പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group