Join News @ Iritty Whats App Group

വാക്കുതർക്കം; സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ


പാലക്കാട് എലപ്പുള്ളിയിൽ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group