Join News @ Iritty Whats App Group

എന്‍സിപിയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം രൂക്ഷം ; കടുത്ത എതിര്‍പ്പുമായി ശശീന്ദ്രന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ പെട്ട് പാര്‍ട്ടിക്കുള്ള ഭിന്നത നേരിട്ട് എന്‍സിപി. പ്രശ്‌നം അന്തിമമായി പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തോമസ്.കെ. തോമസ് എംഎല്‍എ ഇന്ന് ശരത്പവാറിനെ കണ്ട് വിവരം ധരിപ്പിക്കാന്‍ മുംബൈയിലേക്ക് പോകും.

മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് നിലവിലെ പാര്‍ട്ടിയുടെ മന്ത്രിയായ എ.കെ. ശശീന്ദ്രന്‍. എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണി ഉയര്‍ത്തുന്ന ശശീന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പാളിയതോടെയാണ് അന്തിമ തീരുമാനത്തിനായി നേതൃത്വം പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരത്പവാറിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നത്.

മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച കാര്യത്തില്‍ തോമസ് കെ തോമസിന് കസേര നല്‍കാനുള്ള നീക്കം സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്. നീക്കത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന മട്ടില്‍ നില്‍ക്കുന്ന ശശീന്ദ്രനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരോടാണ് ശശീന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചത്.

ഇനി മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശിയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊളേളണ്ടത്. പി സി ചാക്കോയും പവാറിനെ കാണാനുള്ള ഉദ്ദേശത്തിലാണ്. എന്നാല്‍ ശശീന്ദ്രന്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group