ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ സഖ്യത്തിലെ ഒരു മുതിര്‍ന്ന നേതാവ് തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താൻ ആ വാഗ്‌ദാനം നിരസിക്കുകയായിരുന്നുവെന്ന് ഗഡ്ഗരി പറഞ്ഞു. നാഗ്പൂരില്‍ നടന്ന മാധ്യമ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു ഗഡ്ഗരിയുടെ വെളിപ്പെടുത്തൽ.
‘പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല. നിങ്ങളെന്തിനാണ് എന്നെ പിന്തുണക്കുന്നതെന്നും നിങ്ങളുടെ പിന്തുണ ഞാനെന്തിന് സ്വീകരിക്കണമെന്നും ഞാന്‍ നേതാവിനോട് ചോദിച്ചു’- ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥാനത്തിന് വേണ്ടിയും തന്റെ നയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ചടങ്ങില്‍ ഗഡ്കരി പറഞ്ഞു.
‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാൻ. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാർട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല’ – എന്നും താൻ പറഞ്ഞെന്ന് ഗഡ്കരി വിശദീകരിച്ചു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഗഡ്കരി തയ്യാറായില്ല.
Post a Comment