Join News @ Iritty Whats App Group

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും; അദ്ദേഹത്തിന് പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്


കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന പാർട്ടി നൽകിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സിപിഎം-ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്നും ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.

ദേശീയ തലത്തിൽ മമ്മൂട്ടിക്ക് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

എംഎൽഎമാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെടി ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group