പാലക്കാട് കഞ്ചിക്കോട് വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. 23കാരിയെ ആക്രമിച്ചതായി കരുതുന്ന കൊട്ടിൽപ്പാറ സ്വദേശി സൈമണിനായി അന്വേഷണം ആരംഭിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
രാവിലെ പത്ത് മണിയോടെ വീടിനോട് ചേര്‍ന്ന പച്ചക്കറി തോട്ടത്തിൽ നിന്നും യുവതിയും അമ്മയും പുല്ലരിയുകയായിരുന്നു. ഇതിനിടെ ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കംപാര്‍ത്തിരുന്ന പ്രതി പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ചത്.
യുവതിക്ക് തലയുടെ വലത് ഭാഗത്ത് മൂന്നിടങ്ങളിൽ വെട്ടേറ്റു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق