പാലക്കാട്:തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.സംഘിയെ ദില്ലിയിലേക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.അതിന്‍റെ ഭാഗമായാണ് പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയത്..ഇപി ജയരാജനെ ജാവദേക്കറിനടുത്തേക്കയച്ചത് മുഖ്യമന്ത്രിയാണ്.സ്വർണക്കടത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത്.ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്.പിന്നാലെയാണ് എഡിജിപി അജിത്കുമാറിന്‍റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്.എല്ലാം ചേർത്ത് വായിച്ചാൽ അതിനുത്തരമാണ് തൃശൂരിലെ ബിജെപിയുടെ ജയം.ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.എന്ത് ഉത്തരം ലഭിക്കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു
കേരള പൊലിസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.ഭരണകക്ഷി എംഎൽഎ തന്നെഇത് സമ്മതിച്ചു.പക്ഷെ അന്വേഷണ കമ്മിഷൻ വലിയ കോമഡിയാണ്
ഹെഡ്മാഷെകുറിച്ച് അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തിയത് പോലെയായി.ഡിജിപിയെ നോക്കുകുത്തിയാക്കി അനുകൂല റിപ്പോർട്ട് എഴുതുന്ന ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്
അതുകൊണ്ട് റിപ്പോർട്ടിന് കാത്തിരിക്കേണ്ടതില്ല,എന്താണ് എഴുതാൻ പോകുമെന്ന് നാട്ടുകാർക്കെല്ലാം അറിയാം.ഡിജിപിയെകാൾ വലിയ പവറാണ് എഡിജിപിക്ക് .മുഖ്യമന്ത്രി ശ്രമിക്കുന്നത് എഡിജിപിയെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു
Post a Comment