ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.
ആലിയയുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടിൽ എത്തിയതാണ് സത്താർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് വെച്ച് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post a Comment