Join News @ Iritty Whats App Group

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ​ഗോമാതാ’ എന്നറിയപ്പെടും; സർക്കാർ തീരുമാനം

മുംബൈ : മഹാരാഷ്ട്രയിൽ പശുക്കൾ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ​ഗോമാതാ’ എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം.

മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിന്റെ് പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.

നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്’- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീരുമാനം ഇന്ത്യൻ സമൂഹത്തിൽ പശുവിന്റെ് ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group