ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്.
ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി. മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
Post a Comment