തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേം കുമാറിന് താത്കാലിക ചുമതല. ലെംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ പ്രേം കുമാറിന് ചുമതല നല്‍കിയത്. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് പ്രേം കുമാര്‍. അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്‌കാരിക വകുപ്പാണ്
ഉത്തരവിറക്കിയത്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.
Post a Comment