തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്.
അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. ബുധൻ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്.
പുതിയ നിരക്ക് ബ്രാക്കറ്റിൽ
കുറുവ അരി (kg) – 30 ( 33)
തുവരപ്പരിപ്പ് (kg) – 111 (115)
മട്ട അരി (kg) – 30 ( 33)
പഞ്ചസാര (kg) – 27 (33)
വില കുറഞ്ഞത്
ചെറുപയർ (kg) – 92 (90)
സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കിഴക്കേക്കോട്ട ഇ. കെ. നായനാർ പാർക്കിൽ നിർവഹിക്കും.
Post a Comment