ന്യൂഡൽഹി: രാജ്യത്ത് ആഴ്ചയിൽ അഞ്ച് പേർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നുവെന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്.
2017നും 2022നുമിടയിൽ 1551 പേർ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായി മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓരോ വർഷവും ശരാശരി 250തിലധികം പേർ കൊല്ലപ്പെടുന്നുവെന്ന കണക്കിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ആറുവർഷത്തിനിടെ 280 കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ മധ്യപ്രദേശിൽ 207 കേസുകളും ആസാമിൽ 205 കേസുകളും രേഖപ്പെടുത്തി.
അതേസമയം വിചാരണ പൂർത്തിയാക്കിയ 308 കേസുകളിൽ 65 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Post a Comment