നിതിനെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്ന് വീട്ടുവരാന്തയില്‍ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തില്‍ നിതിൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
2017ല്‍ കണ്ണൂർ അഴീക്കോട് നിതിൻ ഉള്‍പ്പെടെയുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7 വർഷങ്ങള്‍ക്ക് മുമ്ബാണ്. അഴീക്കോട് വെള്ളക്കല്‍ ഭാഗത്ത് നിധിൻ, നിഖില്‍ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
വധിക്കാനെന്ന ഉദ്ദേശത്തില്‍ വടിവാളുകൊണ്ടും ഇരുമ്ബുവടികൊണ്ടും ഇവരെ പരിക്കേല്‍പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് ഇവർ ഒടുക്കേണ്ടത്. അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോണ്‍സണ്‍, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Post a Comment