Join News @ Iritty Whats App Group

കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ്

കണ്ണൂര്> എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല് കോളജില് ഐസോലേഷനില് പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

സെപ്തംബര് ഒന്നിന് വിദേശത്ത് നിന്നെത്തിയ യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള് കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി രോഗ ലക്ഷണങ്ങള് പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല് കോളജില് ഐസോലേഷനിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസായിരുന്നു മലപ്പുറത്ത് റിപ്പോര്ട്ട് ചെയ്തത്. യുഎഇയില് നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില് ചിക്കന്പോക്സിന് സമാനമായ രീതിയില് തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര് സാംപിൾ പരിശോധനയ്ക്ക് അയക്കുകയും രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group