ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പവർ ഗ്രൂപ്പിനെ കുറിച്ചും അവരുടെ ഇടപെടലിനെ കുറിച്ചും പറഞ്ഞ് പലരും രംഗത്ത് വന്നിരുന്നു. താൻ പവർ ഗ്രൂപ്പിന്റെ ഇരയാണ് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ പ്രിയനന്ദനൻ. പവർ ഗ്രൂപ് ഇടപെട്ട് പൃഥ്വിരാജ് നായകനായ തന്റെ പടം തടഞ്ഞുവെന്നും പ്രിയനന്ദനൻ പറഞ്ഞു.
വിനയന്റെ പടത്തിൽ അഭിനയിച്ചതിനെ തുടർന്ന് പൃഥ്വിരാജിന് ഏർപ്പെടുത്തിയ വിലക്കാണ് തനിക്ക് വിനയായതെന്നും പ്രിയനന്ദനൻ ചൂണ്ടിക്കാട്ടി. “പവർ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ നെയ്തുകാരന് ശേഷം ചെയ്ത പടം പുറത്തു വരേണ്ടതായിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല എന്ന് അറിയിപ്പ് കിട്ടി. ഇങ്ങനെയൊരു വിലക്ക് കൊണ്ട് തകർന്ന് പോയത് എന്റെ വലിയ കരിയാറാണ്.”
പവർ ഗ്രൂപ് സിനിമയിൽ ഉണ്ട്. ബോധപൂർവം പ്രവർത്തിക്കുന്ന ചിലരുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന കൂട്ടം മലയാള സിനിമയിൽ ഉണ്ട്. നടിമാരുടെ പരാതിയെ കുറിച്ചു ചോദിച്ചപ്പോൾ പറയാൻ ധൈര്യമുള്ളവരെ തടഞ്ഞിട്ട് കാര്യമില്ല, പല വമ്പൻ പേരുകളും പുറത്ത് വരും.” പ്രിയനന്ദനൻ കൂട്ടിച്ചേർത്തു
Post a Comment