Join News @ Iritty Whats App Group

ഇരിട്ടി നഗരത്തിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം

ഇരിട്ടി: ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ടൗണിലെ പാർക്കിംഗ് ഏരിയകളും, ബസ് വേകളും, ഓട്ടോ ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ സെപ്റ്റംബർ 30ന് സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. കൂടാതെ നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാവുന്ന അംഗീകൃതസമയം അരമണിക്കൂറായും നിജപ്പെടുത്തി. പുതിയ ബസ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിംഗ് ഏരിയയായും, വലതുവശം ഓട്ടോസ്റ്റാൻഡ് ആയും നിലനിർത്താനും തീരുമാനിച്ചു. താലൂക്ക് ഓഫീസ് ജംഗ്ഷൻ മുതൽ കല്യാൺ കട വരെ സ്വകാര്യ പാർക്കിഗിനും, മിൽമ ബൂത്ത് മുതൽ കോഫി ഹൗസ്-ന്യൂ ഇന്ത്യ ടാക്കീസ് കവല വരെ ടൂവീലർ പാർക്കിങ്ങിനും അരമണിക്കൂർ അനുവദിക്കും. സംയുക്ത പരിശോധനയ്ക്ക് ശേഷം നിലവിലുള്ള പാർക്കിംഗ് രീതിയിൽ ആവശ്യമായ മാറ്റം വേണമെങ്കിൽ പരിഷ്കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group