നടന്‍ ബാലചന്ദ്രമേനോനെതിരേയും പീഡന പരാതി നല്‍കി ആലുവാ സ്വദേശിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. 'ദേ ഇങ്ങോട്ട് നോക്യേ' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പരാതി ഇതുവരെ നല്‍കാതിരുന്നത് ഭയം മൂലമാണെന്നും ഇവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തേ നടനും എംഎല്‍എ യുമായി മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് എതിരേ പരാതി നല്‍കിയ യുവതിയാണ് ബാലചന്ദ്രമേനോന് എതിരേയും പരാതി നല്‍കിയിട്ടുള്ളത്. 2007 ജനുവരിയില്‍ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ യുവതി നല്‍കിയ പരാതിയില്‍ മുകേഷും ഇടവേളബാബുവും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പിന്നാലെ യുവതിയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.
അതിനിടയില്‍ യുവതിക്കെതിരേ ബന്ധുവായ മറ്റൊരാളും പരാതി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത തന്നെ ചെന്നൈയില്‍ കൊണ്ടുപോയി സിനിമാക്കാര്‍ ഉള്‍പ്പെടെ പലര്‍ക്കും കാഴ്ച വെയ്ക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട. ഈ കേസിലും അന്വേഷണം നടക്കും. നടന്‍മാര്‍ക്കെതിരേ പരാതി നല്‍കിയതോടെ ജീവന് ഭീഷണിയുണ്ടെന്നും തനിക്കെതിരേ കേസുകള്‍ കെട്ടിച്ചമച്ചിട്ടുണ്ടെന്നും അതില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.
Post a Comment