Join News @ Iritty Whats App Group

പിതാവിന്റെ കയില്‍ നിന്നും ലാളിക്കാനായി എടുത്ത ആറര മാസം പ്രായമുള്ള കുട്ടിയുമായി കടന്നു;മണിക്കൂറുകള്‍ക്കകം പ്രതിയെയും കുഞ്ഞിനെയും കണ്ടെത്തി പയ്യന്നൂർ പൊലീസ്


യ്യന്നൂർ: പിതാവിന്റെ കയില്‍ നിന്നും ലാളിക്കാനായി എടുത്ത ആറര മാസം പ്രായമുള്ള കുട്ടിയുമായി കടന്നു.മണിക്കൂറുകള്‍ക്കകം പ്രതിയെയും കുഞ്ഞിനെയും കണ്ടെത്തി പയ്യന്നൂർ പൊലീസ്.

ശനിയാഴ്ച രാവിലെ പത്തോടെ കരിവെള്ളൂർ പെരളത്തുവെച്ചാണ് നാടിനെ മുള്‍മുനയില്‍ നിർത്തിയ നാടകീയ സംഭവം അരങ്ങേറിയത്. തൃക്കരിപ്പൂർ വടക്കെ കൊവ്വലില്‍ താമസിക്കുന്ന കറുപ്പു സ്വാമിയാണ് (58) പിടിയിലായത്.

കാങ്കോല്‍ പപ്പാരട്ട പള്ളിക്കുളം കോളനിയിലെ പി. പ്രതാപന്റെയും എം. ഈശ്വരിയുടെയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. മധുര സ്വദേശികളായ ഇവർ പപ്പാരട്ടയിലാണ് വർഷങ്ങളായി താമസം.പനിയെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാൻ കൊണ്ടുപോയതായിരുന്നു. ഈ സമയത്ത് പരിചയക്കാരനായ കറുപ്പു സ്വാമി ഗുഡ്സ് ഓട്ടോയിലെത്തി കുട്ടിയെ ലാളിക്കാനെന്ന പോലെ വാങ്ങി വണ്ടിയോടിച്ച്‌ പോവുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ പൊലീസില്‍ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെയും കുഞ്ഞിനെയും തൃക്കരിപ്പൂരിലെ പ്രതിയുടെ താമസസ്ഥലത്ത് കണ്ടെത്തിയത്. കുഞ്ഞിനെ സ്റ്റേഷനിലെത്തിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി.

Post a Comment

Previous Post Next Post
Join Our Whats App Group