Join News @ Iritty Whats App Group

തമിഴ്നാട്ടിലേക്കാണോ യാത്ര, എങ്കിൽ കേരളത്തിൽ നിന്നുള്ളവർ ഇക്കാര്യം ശ്രദ്ധിക്കണം; അതിർത്തികളിൽ പരിശോധന ശക്തം


 ചെന്നൈ: കേരളത്തിൽ നിപ, എം പോക്സ് ജാ​ഗ്രതാ നിർദേശത്തെ തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോ​ഗ്യവകുപ്പ്. കോയമ്പത്തൂർ, നാ​ഗർകോവിൽ, ദിണ്ടി​ഗൽ, തേനി ഉൾപ്പെടെ അതിർത്തകളിലാണ് പരിശോധന ശക്തമാക്കിയത്. ഇതിനായി ചെക് പോസ്റ്റുകളിൽ ആരോ​ഗ്യപ്രവർത്തകരെ പ്രത്യേകമായി നിയമിച്ചു. യാത്രക്കാരെ പരിശോധിച്ച് വാഹനത്തിൽ അണുനാശിനി പ്രയോ​ഗിച്ചാണ് കടത്തിവിടുന്നത്. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയാൽ വിദ​ഗ്ധ പരിശോധനയും നടത്തുന്നു. 

അതേസമയം, നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group