Join News @ Iritty Whats App Group

അടുത്തമാസം നാട്ടിൽ പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു



മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ സജീര്‍ തങ്കയത്തില്‍ (37) എന്ന യുവാവാണ് മനാമയില്‍ നിര്യാതനായത്.

തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുകയായിരുന്നു സജീര്‍. അഞ്ച് വര്‍ഷമായി ബഹ്റൈനിലുണ്ട്. സഹോദരന്‍ ഷമീറും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴക്കച്ചവടം നടത്തുകയാണ്. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: ഇമ്പിച്ചി മമ്മദ്, മാതാവ്: സൈനബ, ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ.

Post a Comment

Previous Post Next Post
Join Our Whats App Group